ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന് പിന്തുണയുമായി എസ്ഡിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ. എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് അഷ്റഫ് മൗലവി, കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് യു ഡി എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. അതേ സമയം എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. എസ് ഡി പി ഐ വര്‍ഗ്ഗീയ പാര്‍ട്ടിയാണൊ എന്ന കാര്യത്തില്‍ യു ഡി എഫിന് പ്രത്യേക നിലപാടില്ലെന്നും എം എം ഹസ്സന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

Also Read: കേരളത്തിന്റെ റിയൽ സ്റ്റോറി..! മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഒരു ഇഫ്‌താർ വിരുന്ന്

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ എസ് ഡി പി ഐയും യു ഡി എഫും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവം സംബന്ധിച്ച് രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.എന്നാല്‍ ഇത്തവണ യു ഡി എഫിന് പരസ്യപിന്തുണയുമായാണ് എസ് ഡി പി ഐ രംഗത്തെത്തിയിരിക്കുന്നത്.ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എസ് ഡി പി ഐ, യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അഷറഫ് മൗലവി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍: മുഖ്യമന്ത്രി

അതേ സമയം എസ് ഡി പി ഐ പിന്തുണ തള്ളാതെയായിരുന്നു യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍റെ പ്രതികരണം.എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞു. എല്ലാവരുടെയും വോട്ടിന് ഒരേ വിലയാണ്. എസ് ഡി പി ഐ വര്‍ഗ്ഗീയ പാര്‍ട്ടിയാണൊ എന്ന കാര്യത്തില്‍ യു ഡി എഫിന് പ്രത്യേക നിലപാടില്ലെന്നും ഇലക്ഷന്‍ കമ്മീഷനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും എറണാകുളം പ്രസ്സ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എം എം ഹസ്സന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News