യുവതിയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യം ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ വെട്ടിലായി ഉത്തർ പ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ്. ബാഗ്പാട്ട് ജില്ലാ പ്രസിഡന്റായ യൂനുസ് ചൗധരിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാർട്ടി തല നടപടി വന്നിരിക്കുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമെന്ന് യൂനുസ് പ്രതികരിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ പ്രതിപക്ഷം വ്യാജമായി നിർമ്മിച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ; ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാഗ്പത് പോലീസ് സൂപ്രണ്ട് (എസ്പി) അർപിത് വിജയവർഗിയ പറഞ്ഞു.പരാതി നൽകിയാൽ നിയമാനുസൃതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ യൂനുസിന്റെ വീഡിയോ പ്രചരിക്കുന്നത് മറ്റ് പാർട്ടികൾ ആയുധമാക്കിയതോടെ അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതായി കോൺഗ്രസ് സംസ്ഥാന വക്താവ് അഭിമന്യു ത്യാഗി ചൗധരിയാണ് അറിയിച്ചത്. വെള്ളിയാഴ്ചയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടതെന്നും പാർട്ടി നേതൃത്വത്തെ ഉടൻ നടപടിയെടുക്കാൻ ഇത് പ്രേരിപ്പിച്ചുവെന്നും ത്യാഗി പറഞ്ഞു
അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന് പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ത്യാഗി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here