ആര്‍ എസ് എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ മൃദുഹിന്ദുത്വ നിലപാട് മാത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എളമരം കരീം. ഇത്തരക്കാരെ പാര്‍ലമെന്റിലേക്ക് തെരെഞ്ഞടുത്ത് അയച്ചാല്‍ പാര്‍ലമെന്റില്‍ ഉണ്ടാവാന്‍ പോകുന്നത് ഇതിനേക്കാള്‍ വക്രീകരിച്ചതും ഭയാനകവുമായ നിയമങ്ങളായിരിക്കുമെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ എല്‍ ഡി എഫ് നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാരിക്കൂട്ടിയതില്‍ അഴിമതി: തോമസ് ഐസക്
സ്വാതന്ത്ര്യസമരത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സമര കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ സമര പാരമ്പര്യവും ഐക്യവും സാഹോദര്യവും വിളമ്പരം ചെയ്യുന്ന പ്രതിഷേധത്തിനാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എളമരം കരീം എം പി നയിച്ച എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ചിലൂടെ കോഴിക്കോട് വേദിയായത്.
ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും എന്നാല്‍ തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ പോലും പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. ബിജെപിയും ആര്‍എസ്എസും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മതാധിഷ്ഠിത രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ വാക്ക് കൊണ്ട് പോലും എതിര്‍ക്കാന്‍ കഴിയാത്ത ഭീരുക്കളാണ് കോണ്‍ഗ്രസ് എന്ന് അവര്‍ തെളിയിച്ച് കഴിഞ്ഞെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച നൈറ്റ് മാര്‍ച്ചില്‍ നിരവധി ജനങ്ങള്‍ അണിനിരന്നു. നൈറ്റ് മാര്‍ച്ചിന് ശേഷം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ഐഐന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍, മുന്‍ എംഎല്‍ എ പ്രദീപ് കുമാര്‍ വിവിധ എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ALSO READ:ഇലക്ടറല്‍ ബോണ്ട് ; സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു ഫ്‌ളോ ചാര്‍ട്ട്, തന്ത്രങ്ങള്‍ പാളി ബിജെപി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here