ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എം വി ഗോവിന്ദൻ മാസ്റ്റർ

Govindan master

ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ തീവ്രഹിന്ദുത്വ നയത്തിൻ്റെ മറ്റൊരു രൂപമാണതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളിലും എൽഡിഎഫ് വിജയിക്കും.

Also Read: മതസ്പർദ്ധയും വിദ്വേഷവും കലർത്തി; ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി

കാസർകോഡ് നീലേശ്വരത്ത് സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യു ബാലകൃഷ്ണൻ സ്മാരക സ്തൂപം എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. പി കരുണാകരൻ അധ്യക്ഷനായി. ആകാശ് റീഡിംഗ് ഹാൾ ഏരിയ സെക്രട്ടറി എം രാജനും ചാത്തുനായർ – കയ്യൂർ ഗോപാലൻ സ്മാരക കോൺഫറൻസ് ഹാൾ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്തയും ഉദ്ഘാടനം ചെയ്തു.

Also Read: കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News