ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കാനാണ് ലക്ഷ്യം.

Also Read: മദ്യനയ അഴിമതി കേസ്; ഇഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും

ഇന്ന് മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചർച്ചകളും നടക്കും. നാളെ മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചേക്കും. രാഹുൽഗാന്ധി യുപിയിലെ അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും.

Also Read: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News