തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ പോലും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുമുന്നണിയെ ശത്രുവായി കാണുന്ന ബിജെപിക്കും കോണ്‍ഗ്രസിനും തൃശൂര്‍ മാടക്കത്തറയില്‍ ഒരേ ബൂത്ത് കമ്മിറ്റി ഓഫീസ്. ഓഫീസിന്റെ ഒരു ഭാഗം കോണ്‍ഗ്രസും മറുഭാഗം ബിജെപിയും പങ്കുവെയ്ക്കുന്നു. ബൂത്തിന്റെ പകുതി ഭാഗത്ത് കോണ്‍ഗ്രസിന്റെ കൊടി തോരണങ്ങളും കെ മുരളീധരന്റെ ഫളക്‌സ് ബോര്‍ഡുമുള്ളപ്പോള്‍ മറുഭാഗത്ത് ബിജെപിയുടെ തോരണങ്ങളും സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോര്‍ഡുമാണുള്ളത്.

ALSO READ:സംസ്ഥാനത്ത് 52.25 പോളിംഗ് ശതമാനം; പുറത്തുവന്നത് 03.15 PM വരെയുള്ള കണക്കുകള്‍

ഒരേ ബൂത്തില്‍ മേശ ഇട്ടിരുന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്. മാടക്കത്തറ പഞ്ചായത്തിലെ എന്‍എസ്എല്‍പി സ്‌കൂളിന് സമീപത്തുള്ള ബൂത്ത് കമ്മിറ്റി ഓഫീസ് കണ്ടാല്‍ തന്നെ ഇരുമുന്നണികളും തമ്മിലുള്ള ബന്ധവും വ്യക്തമാകും. അതേസമയം ബിജെപിയുടെ ബൂത്ത് കമ്മറ്റി ഓഫീസ് പോലും പങ്കുവയ്ക്കുന്ന കോണ്‍സ് ആണ് തൃശൂരിലെ ഇടതു മുന്നണിക്കെതിര ബിജെപി ബന്ധം ആരോപിക്കുന്നത് എന്നതാണ് വിരോധാഭാസം.

ALSO READ:പയ്യന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം: രണ്ട് പേര്‍ ആശുപത്രിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News