കോൺഗ്രസ് നേതാക്കളെ തമിഴ്‌നാട്ടിലേക്ക് മാറ്റും, സ്റ്റാലിനെ ബന്ധപ്പെടാനൊരുങ്ങി കോൺഗ്രസ്

കർണാടക കോൺഗ്രസിൽ ‘ഓപ്പറേഷൻ താമര’പ്പേടി കനക്കുന്നു. വിജയത്തോടടുക്കുന്ന നേതാക്കളെ തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റാനും ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ബന്ധപ്പെടാനും കോൺഗ്രസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.

നേരത്തെ വിജയത്തോടടുക്കുന്ന കോൺഗ്രസ് നേതാക്കളോട് ഉടൻ ബെംഗളൂരുവിലേക്കെത്താൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. ഇവർക്കായി പ്രത്യേക വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇവയ്ക്ക് പുറമെ നേതാക്കളെ എത്തിക്കാനായി ഹെലികോപ്റ്ററുകളും കോൺഗ്രസ് വാടകയ്‌ക്കെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഭൂരിപക്ഷം എപ്പോൾ വേണമെങ്കിലും മാറിമറിയാം എന്ന സാഹചര്യം നിലവിലുള്ളപ്പോൾ വിജയിച്ചെത്തുന്ന മുഴുവൻ എംഎൽഎമാരെയും ഒരുമിച്ചുനിർത്തുക എന്നതിനാകും കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുൻഗണന നൽകുക. ഓപ്പറേഷൻ താമരയുടെ മുൻ അനുഭവങ്ങൾ തന്നെയാകണം ഇത്തരമൊരു മുൻകരുതൽ എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കർണാടകയിലെ രാഷ്ട്രീയ പോരിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലും അവസാനമുണ്ടാകില്ല എന്ന സൂചന കൂടിയാണ് കോൺഗ്രസിന്റെ ഈ നീക്കം നൽകുന്നത്. തങ്ങൾക്ക് മറ്റൊരു ബി പ്ലാൻ കൂടിയുണ്ടെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ ബിജെപി നീക്കവും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News