ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഉപയോഗിച്ച് നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കര എളനാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാത്തെ ഇസ്ലാമിയെ ഉപയോഗിച്ച് കേരളത്തിൽ കോൺഗ്രസ് ഇസ്ലാമിക തീവ്രവാദത്തെ കൂട്ടുപിടിച്ചു. ജനങ്ങളെ തെറ്റായ വഴിയ്ക്ക് വർഗീയമായി ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിച്ചു. സംഘ്പരിവാർ രാജ്യത്തെ മത രാഷ്ട്രം ആക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ മാറ്റാനുള്ള ഭൂരിപക്ഷത്തിനാണ് ബിജെപി ശ്രമിച്ചത്. അതിൽ അവർ പരാജയപ്പെട്ടു. രാജ്യത്തെ 63% ജനങ്ങളും ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തത്.
പൗരത്വത്തിൻ്റെ അടിസ്ഥാനം മതം ആക്കാനുള്ള ശ്രമമാണ് നടന്നത്. അതിനാണ് പൗരത്വ ഭേതഗതി നിയമം കൊണ്ടുവന്നത്. ആരെങ്കിലും വിടുവായത്തം പറയുന്നത് ഏറ്റെടുക്കുന്നതാണോ ഉത്തരവാദ രാഷ്ട്രീയ പ്രവർത്തനമെന്ന് അദ്ദേഹം ചോദിച്ചു. ലീഗിന് ലീഗിൻ്റേതായ വിഷമമുണ്ടാവും. ആർഎസ്എസ് വോട്ട് വേണ്ട എന്നു പറയാൻ കോൺഗ്രസിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത രീതിയിൽ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. 1957ൽ തൻ്റേതായ ഇടമുള്ള തൻ്റേടികളായി കേരളത്തിലെ ജനങ്ങളെ മാറ്റി. മറ്റു സംസ്ഥാനങ്ങളിൽ അത് ഇന്നും സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ടത് തരുന്നില്ല. 67,000 കോടി രൂപയാണ് തരാതിരുന്നത്.
കേരളം ഒരു രീതിയിലും മുന്നോട്ട് പോകരുത് എന്നതാണ് ലക്ഷ്യം. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. ഒരു വർഷത്തിനുള്ളിൽ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here