“ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ ആളുകൾ വരുന്നുണ്ട്. ശബരിമലയിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയും കോൺഗ്രസും. വിമർശനമുണ്ടെങ്കിൽ പരിശോധിക്കണം.

Also Read; ഓപ്പറേഷന്‍ തീയറ്ററില്‍ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത് ഏണി വഴി

വണ്ടിപ്പെരിയാറിലെ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനെതിരെ വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഎമ്മിനില്ല. സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവ്വേ നടത്താൻ അലഹബാദ് ഹൈക്കോടതി വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration