പ്രതിഷ്ഠാദിനം ഒഴികെ എപ്പോള്‍ വേണമെങ്കിലും രാമക്ഷേത്രത്തിലെത്താം; മകരസംക്രാന്തിക്ക് അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്

മകരസംക്രാന്തി ദിനത്തില്‍ അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന 22ാം തീയതി മാത്രമാണ് വിട്ടുനില്‍ക്കുകയെന്നും ആര്‍ക്കും മറ്റ് നിയന്ത്രണങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍എസ്എസ് ബിജെപി പരിപാടിയായതിനാലാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ വിശദീകരണം.

ALSO READ:  ‘മുഖ്യമന്ത്രിക്കെതിരായി താന്‍ അങ്ങനെ പറയില്ലെന്ന് എം ടി മറുപടി നല്‍കി’; മാധ്യമങ്ങളുടെ നുണകള്‍ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം ജനുവരി 15ന് അയോധ്യ സന്ദര്‍ശിക്കാനാണ് കോണ്‍ഗ്രസ് യുപി ഘടകത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് വക്താവ് സുപ്രീയ ശ്രീനേതാണ് ഈ വിവരം അറിയിച്ചത്. പാര്‍ട്ടി യൂണിറ്റ് മേധാവി അജയ് റായ്, സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന അവിനാശ് പാണ്ഡേ എന്നിവരും നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അയോധ്യ സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ ഇവര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

ALSO READ:  മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ആക്രമണം; തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേല്‍ മരിച്ചു

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചെന്ന് ആദ്യം അറിയിച്ചത് ദ്വിഗ് വിജയ് സിംഗാണ്. സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയും രാമഭക്തരുടെ വികാരവും മാനിച്ചാണ് തീരുമാനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

ALSO READ: വസ്തുത ഒളിച്ചുവെച്ചുള്ള പ്രതികരണം; 2003 ലെ എംടിയുടെ ലേഖനം പുസ്തകത്തില്‍ ചേര്‍ത്തത് കാരശ്ശേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News