കേരളത്തില്‍ വികസനങ്ങള്‍ നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിലപാടില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണെങ്കിലും കോണ്‍ഗ്രസിന് അതിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഗവണ്‍മെന്റ് കരുതുന്നതു പോലെ തന്നെ ഇവിടെയൊരു വികസനവും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസെന്നും കേന്ദ്രം തെറ്റായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ പോലും വലതുപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പേരാവൂര്‍ നിയോജകമണ്ഡലത്തിലെ നവകേരളസദസില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണെങ്കിലും കോണ്‍ഗ്രസിന് അതിന് കഴിയുന്നില്ല. സര്‍ക്കാരിന്റെ പരിപാടി എന്നു പറഞ്ഞാല്‍ അത് നാടിന്റെ പരിപാടിയാണ് അത് ഒരു പക്ഷത്തിന്റെ പരിപാടിയായി കാണേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: മാധ്യമപ്രവർത്തകയ്ക്ക് പൊതുവേദിയിൽ വെച്ച് സൽമാൻ ഖാന്റെ സ്നേഹ ചുംബനം; വൈറലായി വീഡിയോ

സംസ്ഥാന ഗവണ്‍മെന്റിനെ ഞെരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേരളത്തെ അപമാനിക്കുവാന്‍ ശ്രമിക്കുകയാണ് കേന്ദ്രം. അനാവശ്യ വ്യസ്ഥകള്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് കടം എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തെ പിറകോട്ടടിക്കാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വ്യത്യസ്തതയാര്‍ന്ന സംസ്ഥാനമാണ് കേരളമെന്നും ആ വ്യത്യസ്തതുടെ ഫലമായി കേരളാ മോഡല്‍ എന്ന പ്രയോഗം തന്നെ ഉയര്‍ന്നുവന്നു. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മോഡലാക്കാന്‍ സാധിക്കുന്ന നിലയ്ക്കാണ് കേരളത്തിന് പുറത്തുള്ളവരടക്കം കേരളാ മോഡലിനെ കാണുന്നത്. ഗതാഗത മേഖല നല്ല രീതിയില്‍ വികസിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News