‘ബിജെപിയുടെ ആടയാഭരണങ്ങൾ കോൺഗ്രസ്‌ അണിയുന്നു’: മുഖ്യമന്ത്രി

ബിജെപിയുടെ ആടയാഭരണങ്ങൾ കോൺഗ്രസ്‌ അണിയുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിട്ടുവീഴ്ചയില്ലാതെ വർഗ്ഗീയതക്കെതിരെ പോരാടിയാൾ മാത്രമേ മത നിരപേക്ഷത വളർത്താനാവൂ. ആ തിരിച്ചറിവ് കോൺഗ്രസിനില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് കൽപറ്റയിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; സത്യൻ മൊകേരിയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

‘ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്‌ എന്ന രീതിക്ക്‌ 15 ഭരണ ഘടനാ ഭേദഗതിയെങ്കിലും വേണം. ആ തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാവില്ല എന്ന ബോധ്യം അവർക്ക്‌ തന്നെയുണ്ട്‌. ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതിന്‌ കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ശ്രമിക്കുന്നു’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News