ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ

ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ. എൽഡിഎഫ് സ്ഥാർഥിയുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും കെ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇവർ വ്യക്തമാക്കി. പെരിങ്ങോട്ടുകുറുശി കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻ്റ് കെ എ മക്കി, യൂത്ത് കോൺഗ്രസ് നേതാവ് നിസാർ, ഐഎൻടിയുസി നേതാവ് ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ ആലത്തൂരിലെ ഇടത് സ്ഥാനാർഥി കെ രാധാകൃഷ്ണന് സ്വീകരണം നൽകിയത്.

Also Read: കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

കോൺഗ്രസ് നേതാവും പാലക്കാട്ടെ മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി ഗോപിനാഥിനെ പിന്തുണക്കുന്നവരാണ് ഇവർ. മഹിള കോൺഗ്രസ് പ്രവർത്തക ശശികല സുദേവൻ്റെ നേതൃത്വത്തിൽ കുടുംബശ്രി പ്രവർത്തകർ കുഴൽമന്ദം വടക്കുംപുറത്ത് സ്ഥാനാർഥി കെ രാധാകൃഷ്ണനെ സ്വീകരിച്ചു. ആലത്തുരിലെ ഇടത് സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണത്തിനും ഇവരൊക്കെ സജീവ പങ്കാളികളാകും.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News