കോൺ​ഗ്രസ് കുപ്പിവള പോലെ പൊട്ടിത്തകരും; എ കെ ബാലൻ

A K Balan

എൽഡിഎഫിന് അമിതവിശ്വാസമോ അത്യാർത്ഥിയോ ഇല്ല. പാലക്കാട് മത്സരം കോൺഗ്രസ്സും എൽഡിഎഫും തമ്മിലാണ്. കോൺഗ്രസ് വളരെ സമർത്ഥമായി യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ട് അത് കോൺ​ഗ്രസിന്റെ ദുഷ്ടലാക്കാണ്. കോൺ​ഗ്രസ് കുപ്പിവള പോലെ പൊട്ടിതകരുമെന്നും എ കെ ബാലൻ പറഞ്ഞു.

കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഢാലോചന, അതിന് നേതൃത്വം നൽകിയവരെ ഉൾപ്പെടെ സരിന് അറിയാം എല്ലാം സരിൻ പറഞ്ഞിട്ടില്ല വരാൻ ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് കോൺഗ്രസിന് അറിയാം അപ്പോൾ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും.

Also Read:  പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ, നേതൃത്വം കാണിക്കുന്നത് തോന്ന്യാസം; പി സരിൻ

എൽഡിഎഫിന് ജയിക്കാൻ സാധിക്കുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കും. ജനങ്ങൾക്ക് ആകെ സ്വീകാര്യമായ സ്ഥാനാർത്ഥിയെയാകും എൽഡിഎഫ് പ്രഖ്യാപിക്കുക.

Also Read: കോൺ​ഗ്രസിനുള്ളിലെ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സരിൻ

രാഷ്ട്രീയമായുള്ള ഏറ്റുമുട്ടലാണ് പാലക്കാട് നടക്കുന്നത്. വ്യക്തിപരമായ പരാമർശം ഞങ്ങളല്ല നടത്തുന്നത്. അത് സരിൻ പറഞ്ഞതിൽ നിന്നും വ്യക്തമാണ് ജയിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയെ ആകും ഞങ്ങൾ നിർത്തുക. എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും എ കെ ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News