തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ്

തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ് രംഗത്ത്. സിപിഐഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന കോൺഗ്രസിന്റെ കള്ള പ്രചരണം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു. പരാജയ ഭീതി മൂലമാണ് ഇത്തരം കല്ലുവെച്ച നുണകൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം പ്രതികരിച്ചു.

Also Read: തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂർ ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കംമുതലേ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ മുന്നിലായിരുന്നു. കൊട്ടിക്കലാശം വരെ ആ മേൽക്കൈ നില നിർത്താൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് സംവിധാനത്തിന് സാധിക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ യുഡിഎഫ് നേതൃത്വം പരാജയ ഭീതിയിലായി. പരാജയം ഉറപ്പായതോടെ അവസാനത്തെ അടവായി സി പി ഐ എം പ്രവർത്തകർ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കാൻ തുടങ്ങി. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ കോൺഗ്രസ് ഉണ്ടാക്കിയ വോട്ടു മറിക്കൽ കഥ കല്ലുവച്ച നുണയാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു.

Also Read: ‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

കെ എസ് യു നിലവാരത്തിലുള്ള തന്ത്രങ്ങളാണ് യു ഡി എഫ് നേതാക്കൾ ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. പരാജയ ഭീതി കൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന് ഈ ഗതികേട് വന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പ്രതികരിച്ചു. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ മുന്നേറ്റം നടത്തുന്നതു മൂലമുണ്ടായ പരിഭ്രാന്തിയിലാണ് വലതുപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഈ മാധ്യമ കർസേവ തൃശൂരിൽ നടക്കില്ലെന്നും ജില്ലാ എൽ ഡി എഫ് കൺവീനർ കെ വി അബ്ദുൾ ഖാദർ പറഞ്ഞു. ബാബരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസുകാരുടെ കള്ളപ്രചരണമാണ് ഇതെന്നും എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു. അതേസമയം തൃശ്ശൂരിലെ കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News