ഹിന്ദുരാഷ്ട്രത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് വനിതാ നേതാവ്; തടിയൂരാൻ ന്യായികരണവുമായി പാർട്ടി

ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎ അനീറ്റ യോഗേന്ദ്ര ശർമ്മയുടെ പ്രസ്താവന വൻ വിവാദത്തിൽ. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തതാണ് ഇപ്പോൾ വിവാദമായത്. ഇത് അനീറ്റയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണ് പാർട്ടി നേതൃത്വം.

എവിടെയാണെങ്കിലും എല്ലാവരും ഹിന്ദുരാഷ്ട്രത്തിനായി പ്രതിജ്ഞയെടുക്കണം. ഹിന്ദുക്കളോട് ഇക്കാര്യം സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചെങ്കിൽ മാത്രമേ അതിന് കഴിയുകയുള്ളു എന്നായിരുന്നു അനിത ശർമ്മയുടെ വാക്കുകൾ. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.സ്വന്തം മണ്ഡലമായ റായ്പൂരിലെ ദർസിവയിൽ നടന്ന ധർമ്മസഭയിലായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.

Also Read: രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായി, തിരിച്ചു കിട്ടില്ലെന്നറിഞ്ഞ പൊന്നുമോളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ആലപ്പുഴയിൽ

എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന വിശദീകരണവുമായി പാർട്ടിയുടെ സംസ്ഥാനത്തെ കമ്യൂണിക്കേഷൻ വിഭാഗം ചുമതലയുളള സുശീൽ ആനന്ദ ശുക്ല രംഗത്തെത്തി . കോൺഗ്രസ് ഭരണഘടനയ്ക്ക് ഒപ്പമാണെന്നും ഭരണഘടനയിൽ പറഞ്ഞിട്ടുളള മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല പറഞ്ഞു

ഓരോ വ്യക്തിക്കും അവരുടേതായ ആശയങ്ങൾ ഉണ്ടാകും ഭിന്നാഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല കൂട്ടിച്ചേർത്തു. എന്നാൽ വിവാദമായതോടെ താൻ തികഞ്ഞ ഗാന്ധിയൻ ആണെന്നും വിദ്വേഷം ഒഴിവാക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത് എന്ന വാദങ്ങളുമായി അനിത ശർമ്മ രംഗത്തെത്തി. തന്നെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രം എന്ന സങ്കൽപം എല്ലാവരുടെയും ഐക്യമാണെന്നും അനീറ്റ ശർമ്മ നൽകിയ വിശദീകരണത്തിൽ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News