ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം ആവശ്യപ്പെട്ടു. ആരോപണം അതീവ ഗുരുതരമായതിനാൽ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടിയിലെ അന്വേഷണവും വേണം.

Also Read; “വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

അന്വേഷണം പൂർത്തിയാകുന്നത് വരെ പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും ചന്ദ്രശേഖരനെ മാറ്റി നിർത്തണമെന്നും വനിതാ അഭിഭാഷകർ ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വത്തിന് ഇത് സംബന്ധിച്ച കത്ത് വനിതാ അഭിഭാഷകർ കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒരു അഭിനേത്രി ആരോപണം ഉന്നയിച്ച ഏഴ് പേരിൽ ഒരാളാണ് കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ്റെ നോമിനിയുമായ അഡ്വ. വിഎസ് ചന്ദ്രശേഖരൻ.

Also Read; “മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം…”: ഇ ശ്രീധരൻ

Congress women advocates wing demanded action against Adv. VS Chandrasekharan who facing allegation of sexual assault

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News