രാജസ്ഥാനില്‍ അമ്ര റാമിന്റെ വിജയത്തെ കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. രാജസ്ഥാനില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി സിപിഐഎം പ്രവര്‍ത്തിക്കുകയാണ്. അമ്ര റാം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സിപിഐഎം സ്ഥാനാര്‍ത്ഥി അമ്ര റാമിന് കോണ്‍ഗ്രസ് വോട്ട് ചെയ്തുവെന്നത് സത്യമാണ്. പക്ഷേ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചതും സിപിഐഎം വോട്ട് കിട്ടിയിട്ടാണെന്നുള്ളത് മറക്കരുത്. സിപിഐഎം ശക്തികേന്ദ്രമാണ് കര്‍ഷകസമര കേന്ദ്രമായ സിക്കാര്‍. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ALSO READ:‘ദേശീയപാത 66 ; വേഗത്തിൽ പുരോഗമിക്കുന്നത് മലപ്പുറത്ത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്
കര്‍ഷക സമരത്തില്‍ സിപിഐഎം വഹിച്ച പങ്കിനെ കുറിച്ചും, കര്‍ഷക സംഘടനകളുടെ പങ്കിനെ കുറിച്ചും എല്ലാവര്‍ക്കുമറിയാം. ഐതിഹാസികമായ കര്‍ഷകസമരം നടന്ന ഭൂമികയാണത്. അമ്ര റാം അവിടുത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമാണ്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ നേതാവാണ് അമ്ര റാം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ പോരാട്ടമാണ് നടന്നത്. അതിന്റേതായ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന കര്‍ഷക സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അദ്ദേഹം നിയമസഭയിലേക്ക് നാല് തവണ ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനേയും ബിജെപിയേയും തോല്‍പ്പിച്ചിട്ടുണ്ട്. അതാണ് അമ്ര റാം. അത് നിങ്ങള്‍ മറക്കരുത്- മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
ALSO READ:‘കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു’: മുഖ്യമന്ത്രി
2014ലും 2019ലും ബിജെപി ജയിച്ച മണ്ഡലമാണ് സിക്കാര്‍. ഇത്തവണ സിപിഐഎം ജയിച്ചു. അതിന്റെ പശ്ചാത്തലം കര്‍ഷക സമരം തന്നെയായിരുന്നു. ഒറ്റയ്ക്കുള്ള ശക്തികൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്ത് സീറ്റ് വര്‍ദ്ധിപ്പിച്ചുതെന്ന് കരുതേണ്ട. യുപിയില്‍ സീറ്റുകള്‍ ലഭിച്ചത് എസ് പി വോട്ടുകള്‍ കൂടി നേടിയാണ്. പരസ്പരം വോട്ട് കൊടുത്തും വാങ്ങിയുമാണ് രാജസ്ഥാനില്‍ ഇന്ത്യ മുന്നണി വിജയിച്ചത്. ഓരോ സംസ്ഥാനത്തും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഒറ്റയ്ക്കുള്ള ശക്തികൊണ്ട് എന്തോ നേടിയെന്നാണ് ഇപ്പോഴും കേരളത്തിലെ പ്രതിപക്ഷം ധരിക്കുന്നത്. ബിജെപിയെ ദുര്‍ബലപ്പെടുത്തുക എന്നുള്ളതാണ് പ്രധാനം. ഇടതുപക്ഷത്തെ വല്ലാതെ ആക്രമിച്ച് മനസുഖം നേടുക എന്നത് ശരിയായ നിലപാടല്ലെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here