അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കില്ലെന്ന് ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാര്‍ട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്നും പ്രധാനമന്ത്രി വിളിച്ച അത്താഴവിരുന്നുകളിലൊന്നും താന്‍ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച ഗുലാം നബി ആസാദ്, തന്നോട് മോദി വളരെ അനുഭാവപൂര്‍വമാണ് പെരുമാറിയതെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഞാന്‍ അവര്‍ക്കെതിരെ പ്രസംഗം നടത്തിയത് എഴുപത് തവണയാണ്. എന്നാല്‍ ഇവയെല്ലാം അവഗണിച്ചുകൊണ്ട് മോദി തന്റെയടുത്ത് അനുഭാവത്തോടെ പെരുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാറ്റങ്ങള്‍ കൊണ്ടുവന്ന് പാര്‍ട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ രാഹുലിനും കൂട്ടരും മാറ്റത്തിന് തയ്യാറായിരുന്നില്ലെന്നും രാഹുല്‍ തന്നെ ബി.ജെ.പി ഏജന്റെന്ന് വിളിച്ചതായും ആസാദ് കുറ്റപ്പെടുത്തി. എന്നാല്‍ ഗുലാം നബി ആസാദും ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി സംവിധാനത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും വലിയ ഗുണഭോക്താക്കളായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് മറുപടി നല്‍കിയത്.
തന്റെ ആത്മകഥയായ ആസാദ് എന്ന പുസ്തകം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദിന്റെ വെളിപ്പെടുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here