അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന് പാർട്ടിയിൽ ഉന്നതസ്ഥാനം

അശ്ലീല വീഡിയോ നിർമ്മിച്ച് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഇ.എം നസീറിന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അംഗീകാരം. കോൺഗ്രസ് സൈബർ സെല്ലിന്റെ ആലപ്പുഴ കൺവീനർ ആയിട്ടാണ് ഇ.എം നസീറിനെ തിരഞ്ഞെടുത്തത്.

ALSO READ: ഇത് മഹാത്ഭുതം, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മോദിയുടെ മറുപടി, കാത്തിരിപ്പിന് വിരാമം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിയാണ് ഇ.എം നസീർ. കേസിൽ നസീറടക്കം എട്ട് പേരാണ് അറസ്റ്റിലായത്. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ഇയാൾക്ക് പുതിയ ചുമതല നൽകിയിരിക്കുന്നത്. അശ്ശീല വീഡിയോ കേസിൽ പ്രതിയായ നസീറിന് പുതിയ ചുമതല നൽകിയതിനെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ വിമർശനമാണ് ഉയർന്നുവരുന്നുണ്ട്.

ALSO READ: ‘ചുമ്മാതിരി, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; കൈരളി ന്യൂസിനോട് കയർത്ത് കെ.സുധാകരൻ

അതേസമയം, മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായപ്പോൾ സുധാകരൻ മാധ്യമങ്ങളോട് തട്ടിക്കയറി. കൈരളി ന്യൂസ് അടക്കമുള്ള മാധ്യമപ്രവർത്തകരോടാണ് സുധാകരൻ തട്ടിക്കയറിയത്. ചുമ്മാതിരിക്കാനും, നിങ്ങളോട് എനിക്കൊന്നും പറയാനില്ലെന്നും കയർത്ത സുധാകരൻ പിന്നീട് ചോദ്യംചെയ്യലിനായി ഓഫീസിനുള്ളിലേക്ക് കയറിപ്പോയി.

ALSO READ: ‘പ്രിയ വർഗീസിനെതിരെ നടന്നത് ആസൂത്രിത നീക്കം, തിരിച്ചടി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും’; എം.വി ഗോവിന്ദൻമാസ്റ്റർ

ചോദ്യംചെയ്യലിനായി എത്തിയ സുധാകരനെ കാത്തിരിക്കുന്നത് നിരവധി ചോദ്യങ്ങളടങ്ങിയ വിശദമായ ചോദ്യാവലിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാകും ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുക. മോന്‍സണുമായുള്ള ബന്ധം, മോന്‍സണിന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവ ചോദ്യാവലിയിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News