“എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും”; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി. ഇതിനെരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോയും ബിന്ദു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘‘നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർപോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കർമം നിർവഹിക്കുകയാണ്.

എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കു​ഞ്ഞൂഞ്ഞിനു വേണ്ടി…എന്നായിരുന്നു ബിന്ദു ചന്ദ്രൻ വീഡിയോയിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.

Also Read: നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം.

അതേസമയം, വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി.എറണാകുളം നോർത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്.വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് വ്യാഴാഴ്ച ലഭിച്ചിരുന്നു.വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് വ്യാഴാഴ്ച ലഭിച്ചിരുന്നു.

Also Read: ‘ഉമ്മന്‍ചാണ്ടിസാര്‍ ജന മനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളത് ഒരു യാഥാർഥ്യമാണ്’; വിനായകനെതിരെ നടൻ അനീഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News