യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാസര്‍ഗോഡ് യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് പ്രതിഷേധം.

പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്താണ് യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തത്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

Also Read : വര്‍ഷങ്ങളോളം കുലദേവതയായി കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ !

2021ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവ്ബാങ്ക് പരിധിക്ക് പുറത്തുള്ള ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് അവരുടെ വസ്തുവിന് ഉയര്‍ന്ന മൂല്യം കാണിച്ച് നാല്‍പത് ലക്ഷം രൂപ വായ്പയെടുത്ത് കബളിപ്പിച്ചു. സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച 25 ലക്ഷം നഷ്ടമായ സംഭവത്തില്‍ നഷ്ടപെട്ട പണം തിരിച്ച് പിടിക്കുകയോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ല.

മരാമത്ത് പണികളുടെ പേരിലും കരാറുകാരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തി. കടലാസ് സംഘടനകള്‍ക്ക് പരസ്യമെന്ന പേരിലും പണം മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കി. ബാങ്കിന്റെ പരിധിക്ക് പുറത്ത് 38 ലക്ഷം മതിപ്പ് വിലയുള്ള വസ്തുവിന് 1.18കോടി മൂല്യം കാണിച്ച് 70 ലക്ഷം വായ്പ നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി 2014 ല്‍ എടുത്ത വായ്പ ഇതുവരെ തിരിച്ചടച്ചില്ല.

Also Read : ആര്‍ത്തവ വേദന കുറയാന്‍ മരുന്ന് കഴിച്ചു; തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരിക്ക് ദാരുണാന്ത്യം

ആംബുലന്‍സ് വാങ്ങിയതിലും ഗുരുതരമായ ക്രമക്കേട് നടന്നു. തുടങ്ങിയ ആരോപണങ്ങളാണ് സേവ് ബാങ്ക് ഫോറം ഉന്നയിക്കുന്നത്. അതേസമയം ഈ 24 ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനലിനെതിരെ വിമത പാനല്‍ മത്സര രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News