നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലാറ്റിലെ ജനൽ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.
ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനൽ ചില്ല് തല്ലിത്തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ നടന്‍ വിനായകന്റെ ഫേസ്ബുക്ക് ലൈവിനെതിരെ വിമർശനങ്ങൾ ഉയരുകയും തുടർന്ന് നടൻ ഫേസ്ബുക്കിൽനിന്ന് വീഡിയോ പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് വിനായകന്റെ ചിത്രം മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി കത്തിച്ചു.
അതേസമയം, വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ എറണാകുളം നോർത്ത് പൊലീസ്.ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’ എന്നായിരുന്നു വിനായകൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.
Also Read: നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here