മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ അടിയും തിരിച്ചടിയും അസഭ്യവര്‍ഷവും. മുതിര്‍ന്ന നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ദിഗ്‌വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും അനുനയികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.
Also read:‘ബിജെപിയും യു ഡി എഫും ഇടതുപക്ഷത്തെ തകർക്കാൻ ഒന്നിച്ചു നിൽക്കുന്നു’ : എം എൽ എ ഡി കെ മുരളി
രൂക്ഷ ആരോപണങ്ങളാണ് പ്രദീപിനെതിരേ ഷഹരിയാര്‍ ഉന്നയിച്ചത്. നവംബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ തീരുമാനവുമായി ബന്ധപ്പെട്ട് ദിഗ്‌വിജയ് സിങ്ങിനെ പ്രദീപ് അസഭ്യം പറഞ്ഞുവെന്നായിരുന്നു ഷഹരിയാര്‍ ആരോപിച്ചത്.
പാര്‍ട്ടി വക്താവ് ഷഹരിയാര്‍ ഖാനും മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രദീപ് അഹിര്‍വാറും തമ്മിലായിരുന്നു സംഘര്‍ഷം തുടങ്ങിയത്. ഇരുവരും പരസ്പരം അസഭ്യം പറയുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
कमलनाथ जी समर्थक द्वारा दिग्विजय सिंह जी को गाली बकने को लेकर पीसीसी में जमकर चले लात-ठूँसे…
कुर्सियाँ चली , जमकर एक दूसरे को गालियाँ बकी गई…
बीचबचाव करने आये कमलनाथ समर्थक एक नेता को भी लात-ठूँसें पड़े… pic.twitter.com/wtWQ0sFsWp
— Narendra Saluja (@NarendraSaluja) January 29, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here