തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, സംഘർഷം മണ്ഡലം കമ്മിറ്റിക്കിടെ

കോണ്‍ഗ്രസ് ‘മണ്ഡലം പ്രസിഡന്‍റ്’ പദവിയെ ചൊല്ലി തർക്കം കലാശിച്ചത് നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍. തിരുവനന്തപുരം അണ്ടൂർകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയ്ക്കിടെയാണ് സംഘർഷം ഉണ്ടായത്. ഇന്ന് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിനിടയിൽ  വിമതവിഭാഗം നേതാക്കള്‍ എത്തുകയും തര്‍ക്കത്തിന് പിന്നാലെ  തമ്മിലടിയിലേക്ക് കടക്കുകയുമായിരുന്നു. പള്ളിപ്പുറം എൻഎസ്എസ് കരയോഗ ഹാളിൽ ആയിരുന്നു യോഗം നടന്നത്.

ALSO READ: തെരുവ് നായകള്‍ ആക്രമിച്ചു: യുപിയില്‍ എട്ട് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു

പുതിയ മണ്ഡലം പ്രസിഡന്‍റിനെ  തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഏതാനും ചില കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ വിമതയോഗം കൂടിയിരുന്നു. കെപിസിസി പ്രസിഡന്‍റിനും ഡിസിസി പ്രസിഡന്‍റിനും പരാതി കൊടുക്കാനും നേരത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. വൈകിട്ട് ആറ് മണിയോട് കൂടിയാണ് പുതിയ മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നത്.

ALSO READ: ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍

പ്രവർത്തനരംഗത്ത് സജീവമല്ലാത്തയാളെ മണ്ഡലം പ്രസിഡന്‍റാക്കിയതിലാണ് പ്രതിഷേധം.
ഐ ഗ്രൂപ്പുകാരനായ വിവേകിനെയാണ് പുതിയ മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
ഇദ്ദേഹം പാർട്ടിയിൽ സജീവമല്ല എന്നാണ് വിമത നേതാക്കളുടെ ആരോപണം.
എ ഗ്രൂപ്പിന്‍റെ പ്രതിനിധി എം മുനീറിന്‍റെ നിർദ്ദേശം ഡിസിസി അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here