കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് പ്രവർത്തകർ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ.  നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി ജനറൽ സെക്രട്ടറി വി എൻ ഉദയകുമാറിന്‍റെ നേതൃത്വത്തിലാണ്‌ പരാതി നൽകിയത്‌. പണം തിരികെ നൽകാതെ അടുപ്പക്കാർക്ക് വൻ തുക ലോൺ നൽകുന്നുവെന്നും പരാതിയിൽ പറയുന്നു. വകുപ്പ് തല അന്വേഷണത്തിൽ ബാങ്കിൽ 33 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

ALSO READ: ആദ്യ ചരക്ക് കപ്പലിന്‍റെ ഔദ്യോഗിക സ്വീകരണം: ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആർക്കും വിലക്കില്ലെന്ന് ഫാ. യൂജിൻ പെരേര

കർഷക കോൺഗ്രസ്‌ നേതാവ് എം എസ്‌ അനിൽ ബാങ്ക് പ്രസിഡന്‍റായിരിക്കെയാണ് തട്ടിപ്പ് നടന്നത്. 100 കൊടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ALSO READ: മദ്യലഹരിയിൽ ബഹളം; എസ്ഐയെ ആക്രമിച്ച് റിട്ടയേർഡ് പോലീസുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News