കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വീട്ടില്‍ കയറി തല്ലുമെന്നും നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നുമുള്ള ഭീഷണി മുഴക്കിയായിരുന്നു പ്രതിഷേധ പ്രകടനം.
എം കെ രാഘന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കോലം കത്തിച്ചു. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ മുഴങ്ങിയത്. പ്രതിഷേധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.
Read Also: മാടായി കോളേജ് നിയമന വിവാദം; കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്
തെരുവിലേക്ക് നീങ്ങിയ കണ്ണൂരിലെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാകാനാണ് സാധ്യത. കെ സുധാകരന്റെ അടുത്ത അനുയായികളാണ് എംകെ രാഘവന് എതിരായ പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍. കണ്ണൂരില്‍ സ്വാധീനമുറപ്പിക്കാനുള്ള എംകെ രാഘവന്റെ ശ്രമത്തിന് തടയിടുകയാണ് സുധാകര വിഭാഗത്തിന്റെ ലക്ഷ്യം. അതേസമയം പൊരുതാനാറുറച്ച് തന്നെയാണ് എം കെ രാഘവന്റെ നീക്കങ്ങളും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here