അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഏഴു ഘട്ടമായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തില്‍ മെയ് 20ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. ഇതുവരെയും കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: ‘യുഡിഎഫിന്റെ അടുത്ത നാടകം വടകരയിലെ വർഗീയ വിരുദ്ധ സദസ്’; വിമർശനവുമായി കെ ടി ജലീൽ എംഎൽഎ
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിന്‍ഹാല്‍സ മുന്‍ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളും പവര്‍ത്തകരും പാര്‍ട്ടി ഓഫീസിനു മുന്നില്‍ പോസ്റ്ററുകളുമായാണ് പ്രതിഷേധം നടത്തിയത്. അമേഠിക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വദേരയെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.
മണ്ഡലത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഗാന്ധി കുടുംബത്തിലുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയായി വേണ്ടത്. രാഹുല്‍ ഗാന്ധിക്ക് നഷ്ടപ്പെട്ട വില തിരിച്ചുപിടിക്കാന്‍ അമേഠിയില്‍ നിന്നും മത്സരിക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ഇക്കഴിഞ്ഞ 24ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദേരയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here