കെ.സുധാകരന്‍റെ അറസ്റ്റ്; വി.ഡി സതീശന്‍റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അമളി

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനെ ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത് വന്‍ അമളി. പ്രതിഷേധിക്കുന്നതിനിടെ ഇന്നോവ ക്രിസ്റ്റ സ്റ്റേറ്റ് കാര്‍ അതുവ‍ഴി വന്നപ്പോള്‍ എല്‍ഡിഎഫ് മന്ത്രിയെന്ന് കരുതി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.ഡി സതീശന്‍റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ALSO READ: പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ കോടികള്‍ പാ‍ഴാകുന്നു, കച്ചേരി വളപ്പില്‍ യാത്രാ ദുരിതം

വെള്ളിയാ‍ഴ്ച രാത്രി ഹരിപ്പാട് ദേശീയ പാത ഉപരോധിക്കുമ്പോ‍ഴാണ്  കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍  പ്രതിപക്ഷ നേതാവിന്‍റെ വാഹനത്തെ തടഞ്ഞത്. ദേശീയപാതയിലൂടെ പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നിൽ കൊടി വച്ച കാറും കണ്ടപ്പോൾ ഏതോ മന്ത്രിയുടെ വാഹനമാണെന്നു ധരിച്ച് പ്രവർത്തകർ ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിർത്തിച്ചു.

കാറിനു നേരെ പ്രവർത്തകർ വരുന്നതു കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചുകൊണ്ട് ഗ്ലാസ് താഴ്ത്തി. പ്രവർത്തകർക്ക് അബദ്ധം പറ്റിയത് മനസ്സിലായ പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടർന്നു.

ALSO READ: രാഹുല്‍ ഗാന്ധിയോട് വിവാഹം ക‍‍ഴിക്കാന്‍ ഉപദേശിച്ച് ലാലു പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News