രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം കറുത്ത ദിനമെന്നും ഖാർഗെ പറഞ്ഞു .KPCC യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതൃത്വത്തിൽ രാജ്യത്ത് നടന്ന മഹത്തായ സമരമായിരുന്നു വൈക്കം സത്യാഗ്രഹ സമരം. അഹിംസയിലൂന്നിയ സമരം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നതായും
ഖാർഗെ പറഞ്ഞു .
കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബാഡ്ജ് അണിഞ്ഞ് വായ് മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലായിരുന്നു പ്രതിഷേധം.
സമ്മേളനത്തിന് മുന്നോടിയായി യോഗത്തിൽ പങ്കെടുത്ത നേതാക്കളും വായ് മൂടിക്കെട്ടി പ്രതിഷേധത്തിൽ പങ്കാളിയായി.
വൈക്കം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനത്തിൽ അയ്യായിരത്തില്പരം പ്രവർത്തകർ പങ്കാളികളായി. KPCC അധ്യക്ഷൻ, കെ. സുധാകരൻ ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, AICC ഭാരവാഹികളായ കെ.സി വേണുഗോപാൽ, താരിഖ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഖാർഗെയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here