കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ. രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. രാവിലെ 11 മണിക്ക് ദില്ലിയിലെ അശോക ഹോട്ടലിലാണ് യോഗം ചേരുക.

Also read:തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് സ്ഥാനം രാഹുൽ വിസമ്മതിച്ചാൽ കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ് , മനീഷ് തിവാരി എന്നിവരുടെ പേരുകളും ചർച്ചയിൽ ഉണ്ട്. മല്ലികാർജുൻ ഖർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉള്ളതിനാൽ ഉത്തരേന്ത്യയിൽ നിന്നുള്ള നേതാകൾക്കാകും കൂടുതൽ പരിഗണന. ഇതിനു പുറമെ തെരഞ്ഞെടുപ്പ് ഫലവും പ്രവർത്തകസമിതി വിലയിരുത്തും. വൈകിട്ട് 5.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹോളിലാണ് യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration