മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ മൂന്ന് മണിക്കാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം, നിയമസഭ തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ ചർച്ച ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽഗാന്ധിയുടെ നേത്യത്വത്തിൽ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നതും യോഗം ചർച്ച ചെയ്തേക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി യാത്ര നടത്താനാണ് ആലോചന. ഇന്ത്യ മുന്നണി യോഗത്തിൽ പ്രധാനമന്ത്രി മുഖമായി ഖർഗെയുടെ പേര് ഉയർന്നതും സീറ്റ് വിഭജനവും ചർച്ച ചെയ്യും. ക്രൗഡ് ഫണ്ടിങ്ങും യോഗത്തിൽ വിലയിരുത്തും.

Also Read; ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ്  കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News