കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. നാളെ കോഴിക്കോട് നടക്കുന്ന പരിപാടിയിലേക്ക് എത്തേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം ഷൗക്കത്തിനെ അറിയിച്ചു.

Also Read: രജൗരിയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനം ആകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മലപ്പുറത്ത് പാര്‍ട്ടി മുന്നറിയിപ്പ് ലംഘിച്ച് ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തിയെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായ ഷൗക്കത്തിനെതിരായ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News