ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ്സിന്റെ പുറകോട്ട് പോക്ക് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

READ ALSO:മൈക്കൗങ് ചുഴലിക്കാറ്റ്: കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കി

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണ്. അതാണ് ഈ പരാജയത്തിന് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

READ ALSO:തെലങ്കാനയില്‍ അച്ഛന്‍ പിന്നില്‍ മകന്‍ മുന്നില്‍; കമല്‍നാഥിനും സച്ചിനും അപ്രതീക്ഷിത തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News