കോൺഗ്രസുകാരന് തല താഴ്ത്തി മാത്രം നടക്കേണ്ട സാഹചര്യം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുന്നുവെന്ന് എ കെ ഷാനിബ്. ആത്മാഭിമാനം ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ തുടരാൻ കഴിയില്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു എന്നും ഷാനിബ് പറഞ്ഞു. കള്ളപ്പണ വിവാദം ഇപ്പോള്‍ ഉയര്‍ന്നതല്ല. പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട്, പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് എന്നും ഷാനിബ് കൂട്ടിച്ചേർത്തു.
‘കോൺഗ്രസിന്‍റെ ഉന്നതങ്ങളില്‍ നിന്നാണ് വിവരം കിട്ടിയത്. പൊലീസിനകത്ത് ഇപ്പോഴും സതീശന് വേണ്ടി വിവരം നല്‍കുന്നവര്‍ പ്രവര്‍ത്തിക്കുന്നു. സതീശന്‍റെ വാഹനത്തിലാണ് പണം പാലക്കാട് എത്തിയത്. കുറച്ചു പണം കെ.പി.എമ്മില്‍ എത്തി നല്‍കാനായിരുന്നു തീരുമാനം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
Also read:വയനാട് ദുരന്തം; വായ്പകൾക്ക് റിസർബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് അതത് ബാങ്കുകൾ തീരുമാനമെടുക്കണം
സതീശനൊപ്പമുള്ള നവാസ് മാഞ്ഞാലി സതീശന്‍റെ ബിനാമിയാണ്.10 ദിവസത്തിനുള്ളില്‍ അദ്ദേഹം പാലക്കാടും ചേലക്കരയും ഉണ്ടായിരുന്നു. വിദേശയാത്രകളില്‍ വരെ സതീശന്‍റെ സന്തത സഹചാരിയാണ് നവാസ് മാഞ്ഞാലി. പച്ചക്കറി കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്‍റെ ആസ്തി ഇപ്പോള്‍ പരിശോധിക്കണം.
ഷാഫിയെ കുറച്ച് വിലയിരുത്തരുത്. ഏതറ്റം വരെയും പോവും. സതീശന്‍റെ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഭൂരിഭാഗം ഒരു എക്കോ സ്പോര്‍ട്ട് വാഹനത്തിലാണ് കൊണ്ടുപോയത്. ഷാനി മോളെ ഉപയോഗിച്ച് ഒരു നാടകമുണ്ടാക്കി. ആ സമയം പ്ലാൻ ചെയ്തു. എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രധാനിപ്പെട്ട രണ്ട് നേതാക്കള്‍ പാലക്കാട് ഉണ്ടായിട്ടും പങ്കെടുത്തില്ല.
എസ്.പി ഓഫീസ് മാര്‍ച്ചിന്‍റെ മറവില്‍ എക്കോ സ്പോര്‍ട്ട് വാഹനത്തില്‍ കടത്തി. മണ്ഡലം നേതാക്കള്‍ക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എത്തിയോന്ന് അറിയില്ല. പൊലീസ് വാര്‍ത്ത ചോര്‍ത്തിയില്ലായിരുന്നെങ്കില്‍ കോടിക്കണക്കിന് പാലക്കാട് പിടികൂടുമായിരുന്നു’- എ കെ ഷാനിബ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here