കോൺഗ്രസിന്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരാഗ്നി കാരണം കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഇന്നലത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായെന്നും അദ്ദേത്തെ പരിഹസിച്ചു.
Also Read: ബിജെപിയുടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഉടൻ
ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോൺഗ്രസിലേത്. കെപിസിസി പ്രസിഡൻ്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്. മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കും. 2019 ലെ സാഹചര്യം മാറി. ഇത്തവണ എൽഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
Also Read: അപ്രതീക്ഷിതമായി സീറ്റ് കൈവിട്ടുപോയി; പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംഘടന നേരത്തെ തന്നെ നടത്തിയിരുന്നു. ദേശീയ തലത്തിൽ ബിജെപി സർക്കാരിനെ താഴെയിടുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here