ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വ്യാജ പൊലീസ്; മധ്യവയസ്‌കന് നഷ്ടമായത് അരക്കോടിയിലേറെ

51കാരനെ പറ്റിച്ച് 56 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ദിനം തോറും നിരവധി തട്ടിപ്പുകേസുകള്‍ പുറത്തുവരികയും പൊലീസ ഉള്‍പ്പെടെ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടും ആളുകള്‍ തട്ടിപ്പു സംഘങ്ങളുടെ വലയിലാവുകയാണ്.

ALSO READ: കാട്ടാനയാക്രമണം; മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

51കാരന്റെ പേരില്‍ വന്ന പാര്‍സലില്‍ ലഹരി വസ്തുക്ഖള്‍ കണ്ടെത്തിയെന്ന വിവരം പങ്കുവച്ചാണ് പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന സംയുക്തമായി തട്ടിപ്പ് നടത്തിയത്. സ്‌കൈപ്പ് വഴിയാണ് അറിയിപ്പ് ഇയാള്‍ക്ക് ലഭിച്ചത്. ഫെഡ് എക്‌സ് വഴി ത്വായ്വാനിലേക്ക് അയച്ച പാര്‍സലില്‍ ലഹരി വസ്തുക്കള്‍ കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുണ്ടായിരുന്നതായാണ് ഇവര്‍ അറിയിച്ചത്. മാത്രമല്ല പിടിച്ചെടുത്ത പാഴ്‌സല്‍ 51കാരന്റെ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും ഇയാളെ തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു.

72 മണിക്കൂറോളമാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജന്മാര്‍ ഇദ്ദേഹത്തെ പിടിച്ചിരുത്തിയത്. ഒടുവില്‍ ഭക്ഷണം കഴിക്കാനും ശുചിമുറിയില്‍ പോകാന്‍ വരെ അദ്ദേഹത്തിന് അവരുടെ അനുവാദം ചോദിക്കേണ്ടിയും വന്നു.

ALSO READ:  ‘മനുഷ്യനാകണം, മനുഷ്യനാകണം’, സിനിമ ഇറങ്ങുംമുമ്പേ ഹിറ്റായ കവിത; ‘ചോപ്പ്’ ടീസര്‍ പുറത്തിറങ്ങി, ഏറ്റെടുത്ത് പ്രേക്ഷകര്‍

പാര്‍സല്‍ കസ്റ്റംസ് പിടിച്ചെടുത്തെന്നും അതിനാല്‍ മുംബൈ സൈബര്‍ ബ്രാഞ്ചുമായി ബന്ധിപ്പിക്കാമെന്ന് പറഞ്ഞാണ് വിവരമറിയിച്ചയാള്‍ 51കാരനെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് എഎസ്‌ഐ എന്ന് അവകാശപ്പടുന്ന ഒരാളെ സ്‌കൈപ്പില്‍ കണക്ട് ചെയ്തു. തുടര്‍ന്ന് പിറ്റേ ദിവസം മുംബൈ സൈബര്‍ ക്രൈം ഡിസിപിയെന്ന പരിചയപ്പെടുത്തിയ വ്യക്തി പറഞ്ഞത് അനുസരിച്ച് എഫ്ഡി, സ്റ്റോക്ക്, മ്യൂചല്‍ ഫണ്ട് എന്നിവയിലുള്ള പണമെല്ലാം ഒരു സിംഗിള്‍ അക്കൗണ്ടിലേക്ക് അയച്ചു നല്‍കുകയായിരുന്നു ഇയാള്‍. ചില കാര്യങ്ങള്‍ പരിശോധിക്കണമെന്ന് പറഞ്ഞാണ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്. 56.7 ലക്ഷം രൂപയാണ് അന്ദേരിയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്തതും. വാര്‍ത്തകളില്‍ നിന്നും ഇത്തരം കേസുകള്‍ കേട്ടറിഞ്ഞതോടെയാണ് ഇയാള്‍ പരാതിയുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News