ഈ രണ്ട് സിനിമയും തമ്മിൽ ബന്ധമെന്ത്? കാത്തിരുന്ന് കാണാം

ദളപതി വിജയ്‌യുടെ സിനിമ ‘ലിയോ’ വീണ്ടും ചർച്ചയായിരിക്കുകയാണ്. ധനുഷ് ചിത്രം ‘രായൻ’ ആണ് ചർച്ചകൾക്ക് കാരണം. ധനുഷ് സംവിധായകനും നായകനും ആയി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുള്ള രായന്റെ പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്.

ആരാധകരെ മുഴുവൻ ഞെട്ടിച്ച് ധനുഷ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ചർച്ചയായിരിക്കുന്ന കാര്യം എന്തെന്നാൽ വിജയ്‌യുടെ ലിയോ സിനിമയുടെ കഥയുമായി രായന് സാമ്യം ഉണ്ടെന്നാണ്. ഹിറ്റ് ചിത്രത്തിൽ വിജയ്‌യുടെ കഥാപാത്രം ജീവിതത്തിന്റെ ആദ്യ കാലത്ത് ഒരു അധോലോക നായകൻ ആയിരുന്നു. ശേഷമാണ് കോഫി ഷോപ്പ് നടത്തുന്നത്. ഒരു ഇരുണ്ട കാലത്ത് നിന്ന് കുടുംബസ്ഥാനാവുന്ന വിജയ്‌യെ ആണ് ലിയോയിൽ ഉള്ളത്.

ALSO READ: പട്ടുറുമാല്‍ മെഗാ ഇവന്റ് ഇന്ന് കൈരളി ടിവിയില്‍

രായന് ലിയോയുടെ കഥയുമായി സാമ്യമുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. കുക്ക് ആയിട്ടാണ് രായനിൽ ധനുഷ് എത്തുന്നതെന്നും പഴയ കാലത്ത് അധോലോക നായകനായിരുന്നു എന്നും സൂചനകൾ ഉണ്ട്. രഹസ്യമായ ഒരു ഭൂതകാലം നായകനുണ്ട്. ധനുഷിന്റെ സഹോദരനായി കാളിദാസ് ജയറാം ചിത്രത്തില്‍ എത്തും എന്നും എസ് ജെ സൂര്യ പ്രതിനായകൻ ആയി എത്തും എന്നും വാർത്തകളുണ്ട്. പ്രധാന കഥാപാത്രമായി സുന്ദീപ് കൃഷ്‍ണയും ചിത്രത്തില്‍ ഉണ്ടാകും.

ALSO READ: സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

ലോകേഷ് കനകരാജിന്റെ ഒടുവിലെത്തിയ ചിത്രം ലിയോ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച് വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. വിജയ് ചിത്രം ലിയോ കളക്ഷനില്‍ ഒന്നാമതെത്തിയത് രജനികാന്തിന്റെ ജയിലറോട് എതിരിട്ടാണ്. ദളപതി വിജയ്‍യുടെ നായികയായി തൃഷയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഏറെ പ്രേക്ഷക ശ്രെധ നേടിയിരുന്നു.

രായനില്‍ ഒരുപാട് സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് ചര്‍ച്ച. ചിത്രം റിലീസ് ചെയ്യുന്നതുവരെ ആക്ഷയോടെ കാത്തിരുന്നാൽ മാത്രമേ എന്താണ് ധനുഷ് കരുതി വെച്ചിരിക്കുന്ന സർപ്രൈസുകൾ എന്ന് മനസ്സിലാവുകയുള്ളൂ. സണ്‍ പിക്ചേഴ്‍സ് ആണ് രായന്റെ നിര്‍മാണം. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഓം പ്രകാശ്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News