ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ. പ്രായപരിധി കുറയ്ക്കുന്നത് ഉചിതമാവില്ലെന്നാണ് നിയമ കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുന്നത്.

പതിനെട്ടില്‍ നിന്ന് പതിനാറ് ആക്കണമെന്നത് ജുഡീഷ്യറി തീരുമാനിക്കേണ്ട വിഷയമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് നിയമകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

READ ALSO:അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു

ഹീനമായ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി പോക്‌സോ നിയമപ്രകാരം കണക്കാക്കുന്നുണ്ട്. ഈ ചട്ടം ജുവൈനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ടിലും കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്യുന്നു.

READ ALSO:നിപ്പാ പോസിറ്റീവായിരുന്ന നാല് പേരുടേയും പരിശോധനാ ഫലം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News