ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തുടര്‍ന്ന് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് സുപ്രീംകോടതി റദ്ദാക്കി.
ALSO READ: http://നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കും
ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ALSO READ: വിസി നിയമനം; എനിക്ക് പൂര്‍ണ അധികാരം ഉണ്ടെന്നാണ് ഹൈക്കോടതി വിധിയെന്ന് ന്യായീകരിച്ച് ഗവര്‍ണര്‍
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here