സമസ്തയിലെ തർക്കങ്ങൾ പരിഹരിയ്ക്കുന്നതിനായി തീരുമാനിച്ച സമവായ ചർച്ച അനിശ്ചിതത്വത്തിൽ

SAMASTHA

സമസ്തയിലെ തർക്കങ്ങൾ പരിഹരിയ്ക്കുന്നതിനായി തീരുമാനിച്ച സമവായ ചർച്ച അനിശ്ചിതത്വത്തിൽ. സമവായ ചർച്ചയിൽനിന്ന് സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധർ വിട്ടുനിൽക്കുമെന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുന്നത് ധിക്കാരമെന്നും പാണാക്കാട് സാദിഖലി തങ്ങൾ പറഞ്ഞു

ജിഫ്രി മുത്തുക്കോയ തങ്ങൾ, എം ടി അബ്ദുല്ല മുസ്ല്യാർ, കൊയ്യോട് ഉമർ മുസ്ല്യാർ, പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ മധ്യസ്ഥതയിലാണ് ചർച്ച തീരുമാനിച്ചിട്ടുള്ളത്. സമസ്തയിലെ ലീഗ് വിരുദ്ധർ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, കെ മോയിൻകുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്.

ALSO READ; ചേ‍ർത്ത് പിടിച്ച് സ‍‍ർക്കാർ: റവന്യൂ വകുപ്പിലെ ക്ല‍‍ർക്ക് ജോലിയിൽ പ്രവേശിച്ച് ശ്രുതി

വിട്ടുനിൽക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നേതൃത്വം വിളിച്ച ചർച്ചകൾ ബഹിഷ്ക്കരിക്കുന്നത് ധിക്കാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു

അതേസമയം ലീഗ് അനുകൂലികൾ രാവിലെ പാണക്കാടെത്തി സമാന്തര ചർച്ചനടത്തിയിരുന്നു.11ന് ചേരുന്ന സമസ്ത മുശാവറക്ക് മുമ്പായി പ്രശ്നം പരിഹരിക്കാനാണ് നീക്കം. എന്നാൽ മുസ്ലിം ലീഗ് മുൻകൈയെടുത്ത് നടത്തുന്ന ചർച്ച പ്രഹസനമാണെന്നാണ് ലീഗ് വിരുദ്ധരുടെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News