പന്നുവിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണം; മുന്‍ റോ ഏജന്റിന് അറസ്റ്റ് വാറണ്ട്

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവനും ഖലിസ്ഥാന്‍വാദിയുമായ ഗുര്‍പത്‌വന്ത് സിംഗ് പന്നുവിനെ കഴിഞ്ഞവര്‍ഷം ജൂണില്‍ ന്യൂയോര്‍ക്കില്‍ വച്ച് വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍ റോ ഏജന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറത്തിറക്കി എഫ്ബിഐ. റിസര്‍ച്ച് ആന്‍ഡ് അനലിസിസ് വിംഗ് മുന്‍ ഏജന്റ് വികാഷ് യാദവിനെതിരെയാണ് അറസ്റ്റ് വാറണ്ട്. ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയുടെ സഹായത്തോടെ പന്നുവിനെ വധിക്കാന്‍ യാദവ് പദ്ധതിയിട്ടെന്നാണ് യുഎസ് ആരോപിക്കുന്നത്. ഗുപ്ത വഴി വാടക കൊലയാളികള്‍ക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് പന്നുവിനെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം ഡോളര്‍ നല്‍കി കരാറുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ALSO READ:  കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലായിരുന്ന രോഗി മരിച്ചു

യാദവിനെതിരെ ഗൂഡാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളുമടക്കമാണ് യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയിട്ടുള്ളത്. പന്നുവിന്റെ വിലാസവും ഫോണ്‍നമ്പറും അടക്കമുള്ള വിവരങ്ങള്‍ യാദവ് ഗുപ്തയ്ക്ക് കൈമാറിയെന്നും യുംഎസ് ആരോപിക്കുന്നുണ്ട്. യുഎസ് കനേഡിയന്‍ പൗരത്വമുള്ള പന്നു നയിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്ത്യയില്‍ നിന്നും പഞ്ചാബിനെ വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ഹെയർ ഓയിൽ നിർമിക്കാമെന്ന് പറഞ്ഞ് ബിസിനസ് പങ്കാളിയായി, ഒടുവിൽ കോടികൾ തട്ടിയെടുത്ത് ചിലന്തി ജയശ്രീ

അതേസമയം റോയുമായി വികാഷ് യാദവിന് ബന്ധമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുഎസിനെ അറിയിച്ചിട്ടുണ്ട്. നിഖില്‍ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News