ഹൈദരാബാദ്: ഏകീകൃത പൊലീസ് നയം വേണം എന്ന ആവശ്യവുമായി ആംഡ് റിസർവിലെയും തെലങ്കാന സ്‌പെഷ്യൽ പോലീസിലെ കോൺസ്റ്റബിൾമാർ നടത്തുന്ന സമരത്തിനിടെ എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിളിൾ. സംസ്ഥാനത്തുടനീളം ഏകീകൃത പൊലീസ് നയം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികൾ പോലും ചെയ്യാൻ നിർബന്ധിതരാകുന്നു, തുല്യമായ തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കണം എന്നാവശ്യവുമായി നിരവധി പൊലീസ് കോൺസ്റ്റബിൾമാരും കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. എന്നാൽ പ്രതിഷേധത്തിനെ പൊലീസ് അടിച്ചമർത്തുകയും സമരം ചെയ്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Also Read: ഡേറ്റിംഗ് ചീറ്റിംഗായി; ഒരു കൂള്‍ ഡ്രിംഗ്‌സിന് കൊടുക്കേണ്ടി വന്നത് ‘വന്‍വില’
തമിഴ്‌നാട്ടിൽ നടപ്പിലാക്കിയതിനു സമാനമായി നിശ്ചിത കാലയളവിലെത്തിയാൽ കോൺസ്റ്റബിൾമാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നാണ് തെലങ്കാന കോൺസ്റ്റബിൾമാർ ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിൽ പൊലീസുകാരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുന്നുണ്ട്.
Also Read: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും
വാറങ്കൽ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾമാർ ബറ്റാലിയൻ കമാൻഡറുടെ ഓഫീസിന് പുറത്ത് തങ്ങളുടെ പരാതികൾ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here