ട്രെയിനുകൾക്ക് നേരെ നിരന്തരമായ കല്ലേറ്; അന്വേഷണത്തിൽ എറണാകുളത്ത് പിടിയിലായത് 18-കാരൻ

ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറ്, 18-കാരൻ അറസ്റ്റിൽ. തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന തീവണ്ടികള്‍ക്കു നേരേയായിരുന്നു കല്ലേറ്. പ്രതിയായ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് അറസ്റ്റ് ചെയ്തത്. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18)വിനെയാണ് പിടികൂടിയത്.

Also Read; ‘ചെറുതും വലുതുമായി 76 പരിക്ക്, രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത കഷ്ടപ്പാട്’, എല്ലാത്തിനും കാരണം റോബി: മമ്മൂട്ടി

അരൂര്‍ മേഖലയില്‍ ട്രെയിനുകൾക്ക് നേരെ നിരന്തരമായി കല്ലേറുണ്ടായിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്‌സ്പ്രസിനു നേരേ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച സന്ധ്യക്ക് ജനശതാബ്ദി, നേത്രാവതി എക്‌സ്പ്രസ് തീവണ്ടികള്‍ക്കു നേരേ കല്ലേറ് നടന്നു. സംഭവങ്ങളിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് തകർന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ 18-കാരൻ പിടിയിലായത്.

Also Read; തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

എറണാകുളം സൗത്ത് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വേണു, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് രാജ്, കോണ്‍സ്റ്റബിള്‍ അജയഘോഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തിൽ ആലപ്പുഴ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News