ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് ഉപരാഷ്ട്രപതി. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.

പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പങ്കെടുത്തു. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടനയെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.

Also read: സംവിധായകൻ റാം ഗോപാൽ വർമയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ജനാധിപത്യത്തിലെ അസ്വസ്ഥത അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് പരാമര്‍ശിച്ചു.

ഭരണഘടന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നുവെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രസംഗിച്ചു. ചടങ്ങില്‍ സംസ്‌കൃതത്തിലും മൈഥിലിയിലും ഉള്ള ഭരണഘടനയുടെ പകര്‍പ്പുകള്‍ പ്രകാശനം ചെയ്തു. എഴുപത്താം വാര്‍ഷികത്തില്‍ 75 രൂപയുടെ നാണയവും പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം എന്നതാണ് ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News