പൗരത്വ നിയമ ഭേദഗതി; ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത്

ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരേ ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത് നടക്കും. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി റാലി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികളും എൽഡിഎഫ് നേതാക്കളും റാലിയിൽ പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയക്കെതിരെ പോർമുഖത്താണ് കേരളം. നിയമം നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Also Read: സിഎഎക്കെതിരെ കോൺഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാൻ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താൻ പോകുന്നത്: കെ ടി ജലീൽ

കോഴിക്കോട് റോഡിലെ മച്ചിങ്ങൽ ബൈപാസ് ജങ്ഷനിലാണ് റാലി. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. മന്ത്രി വി അബ്ദുറഹ്‌മാൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ, സുപ്രീം കോടതിയിലെ സീ നിയർ അഭിഭാഷകൻ പി വി ദിനേശ്, കേരള മുസ്‌ലിം ജമാഅത്ത്, സമ്സത കേരള ജംഇയ്യത്തുൽ ഉലമ, കെഎൻഎം, മർകസുദ്ദ അവ, വിസ്‌ഡം, എംഇഎസ് തുടങ്ങി സംഘടനകളുടെ പ്രതിനിധികൾ, കവി ആലങ്കോട് ലിലാകൃഷ്ണൻ, എംഎൽ എമാർ, സ്ഥാനാർഥികൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.

Also Read: ഐപിഎല്‍ ഫൈനല്‍ ഇത്തവണ നരേന്ദ്രമേദി സ്റ്റേഡിയത്തില്‍ നടക്കില്ല; കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News