ഖത്തറില്‍ ഭരണഘടന ഭേദഗതി; ഹിതപരിശോധന ചൊവ്വാഴ്ച

ഖത്തറില്‍ ഭരണഘടന ഭേദഗതി സംബന്ധിച്ച നിര്‍ദേശത്തില്‍ ചൊവ്വാഴ്ച ഹിതപരിശോധന നടക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെയാണ് ഹിതപരിശോധന. ഇതെതുടര്‍ന്ന് രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

ALSO READ: ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ പ്രതികാര നടപടിയുമായി ആലുവ സഹകരണ ബാങ്ക്

അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കും. മുഴുവന്‍ പൗരന്മാര്‍ക്കും ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.18 വയസ്സ് തികഞ്ഞ മുഴുവന്‍ പൗരന്മാരും വോട്ടെടുപ്പില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്ന് ജനറല്‍ റഫറണ്ടം കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News