അയോധ്യ ക്ഷേത്ര നിര്‍മാണം; സ്വന്തം വീട് നഷ്ടമാകുന്നത് നിരവധിപേര്‍ക്ക്; പരിഹാരം കാണാതെ യോഗി സര്‍ക്കാര്‍

അയോധ്യയില്‍ നിരവധി സാധാരണക്കാര്‍ക്കാണ് സ്വന്തം വീട് നഷ്ടമാകുന്നത്. അയോധ്യ ക്ഷേത്രത്തി
ന്റെയും മറ്റും നിര്‍മാണ പ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോഴാണ് പരിസര പ്രദേശങ്ങളിലുള്ള വീടുകള്‍ പൊളിച്ചു മാറ്റുന്നത്. 3 മാസമായി വീടുകളും കടകളും പൊളിക്കാന്‍ തുടങ്ങിയെങ്കിലും ഇവര്‍ക്ക് വേണ്ട നഷ്ടപരിഹാരം പോലും യോഗി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വിമര്‍ശനം ശക്തമാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി അയോധ്യ പ്രതിഷ്ഠ ചടങ്ങുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം വീട് നഷ്ടപ്പെടുന്നത് അനവധി സാധരണക്കാര്‍ക്ക് കൂടിയാണ്. അയോധ്യ ക്ഷേത്ര പരിസരം വികസിപ്പിക്കുന്നതിന്റെ പേരിലാണ് ആളുകള്‍ക്ക് സ്വന്തം വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. ഒരു ഭാഗത്ത് നിര്‍മാണപ്രവര്‍ത്തനം നടക്കുമ്പോള്‍ മറുഭാഗത്ത് വീടുകളും കടകളും പൊളിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍.

Also Read: ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ല; അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര

സീതാ ജീല്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. കൃത്യമായ നഷ്ടപരിഹാരം പോലും ആളുകള്‍ക്ക് ലഭിച്ചിട്ടില്ല. ജീവിതമാര്‍ഗമായിരുന്ന കടകളും പൊളിച്ചതോടെ മുന്നോട്ട് എന്ത് ചെയ്യുമെന്നറിയാത്ത് നിസഹായതയും നമുക്ക് ഇവരുടെ മുഖത്ത് കാണാന്‍ കഴിയും.നഷ്ടപരിഹാരം പോലും വേണ്ടപോലെ നല്‍കാത്ത യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവും ശക്തമാണ്.

തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെയ്ക്കുമ്പോള്‍ സാധരണക്കാരുടെ നിസഹായത കൂടി മനസിലാക്കി സഹായിക്കാന്‍ മോദി സര്‍ക്കാരും തയ്യറാവണമെന്നും ഇവര്‍ പറയുന്നുണ്ട്. 3 മാസം മുന്നേ ആണ് ഇവരുടെ വീടുകള്‍ പൊളിക്കാന്‍ ആരംഭിച്ചത്. ഇപ്പോഴും കയറിക്കിടക്കാന്‍ മറ്റൊരു സ്ഥലവും ലഭിച്ചിട്ടില്ല. പ്രായമായവരും കുട്ടികളുമായി ബാക്കിയായ ഈ ചെറിയ മുറികളില്‍ ഒതുങ്ങിക്കൂടുകയാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News