കാത്തിരിപ്പിന് വിരാമം; അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

തീരദേശവാസികള്‍ ഏറെ വര്‍ഷമായി കാത്തിരുന്ന അഴീക്കോട്- മുനമ്പം പാലം യാഥാര്‍ഥ്യമാകുന്നു. തൃശൂര്‍, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് നടക്കും.

Also Read- വ്യാജവാര്‍ത്ത; പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ‘മറുനാടന്‍ മലയാളി’ക്കെതിരെ കേസ്

അഴീക്കോട് ജെട്ടി ഐ എം യുപി സ്‌കൂളില്‍വെച്ച് രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് വൈകിട്ട്് അഞ്ച് മണി മുതല്‍ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടക്കും. ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കെ. എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി. ആര്‍ കൃഷ്ണ തേജ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് പി. കെ ഡേവിസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

Also Read- മകളേയും വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന് ജയിലില്‍ പോകാന്‍ പദ്ധതിയിട്ടു; പൊലീസിന്റെ പിടിവീണതോടെ ‘ആസൂത്രണം’ പാളി

കയ്പമംഗലം, വൈപ്പിന്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. ജലപാത സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നതതലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News