എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും; മന്ത്രി സജി ചെറിയാന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നിര്‍മിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പും തീരദേശ വികസന കോര്‍പറേഷനുമാണ് മത്സ്യ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണ ചുമതല. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഫിഷ് മാര്‍ട്ടകളുടെ നിര്‍മ്മാണങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു

602 മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ 18 കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ചില്‍ റൂം സംവിധാനം, മത്സ്യ വിപണത്തിനായി 22 ട്രോളി സൗകര്യങ്ങളോടു കൂടിയ വിപണന ഹാള്‍, ടോയ്ലറ്റ് സംവിധാനം, ബയോഗ്യാസ് സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. വിപണന സ്റ്റാളുകളില്‍ സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി ഇ ടി പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയും ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ്, സി പി. ഐ (എം ) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. പി. ഐ. ജില്ലാ സെക്രട്ടറി എ. പി. ജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News